പുനലൂര്‍: തെന്മല ഗ്രാമപഞ്ചായത്തിലെ ചാലിയക്കര വാര്‍ഡില്‍ ചെറുകടവ്, മൂലമണ്, ഇരുളുപച്ച പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആറ് കാട്ടാനകളാണ് പ്രദേശത്തെ കൃഷിയിടങ്ങളില്‍ വ്യാപകനാശം വിതച്ചത്. വാഴ, കുരുമുളക്, റബ്ബര്‍, തെങ്ങ്, കവുങ്ങ്, വെറ്റില തുടങ്ങി നിരവധി കാര്‍ഷികവിളകളാണ് കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത്. ഏകദേശം അഞ്ചുലക്ഷത്തില്പരം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
ഒരാഴ്ച മുമ്പും പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും പനിയുടേയും ആനയുടേയും ശല്യംകാരണം കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു. അതിനൊപ്പം വന്യമൃഗശല്യവും രൂക്ഷമാകുന്നുണ്ട്. സൗരോര്‍ജ്ജവേലി സ്ഥാപിച്ച് പ്രദേശത്തെ വന്യമൃഗശല്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: