കൊല്ലം: തുടര്‍വിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ കര്‍മപരിപാടികള്‍ നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സാക്ഷരതാമിഷന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.പി.സുധീഷ്കുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയമിച്ചു.
ഒരു പ്രേരകും നിലവിലില്ലാത്ത ശൂരനാട് തെക്ക്, തെക്കുംഭാഗം, ചിറക്കര, ഇട്ടിവ, ചടയമംഗലം, ആര്യങ്കാവ്, അലയമണ്‍, മേലില, തൃക്കോവില്‍വട്ടം, പവിത്രേശ്വരം, അഞ്ചല്‍, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലും ഓരോ പ്രേരകിനെ നിയമിക്കാനും അംഗീകാരം നല്കി. പത്താക്ലാസ് എട്ടാം ബാച്ച് നവംബര്‍ ആദ്യവാരം കൊട്ടാരക്കര ബ്ലോക്കിലും ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം ഡിസംബര്‍ ആദ്യവാരം മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലും നടത്തും. നവസാക്ഷരര് തുല്യത നാല്, ഏഴ്, 10 ക്ലാസുകള്‍ പൂര്‍ത്തിയാക്കി ജോലി നേടുകയും ജീവിതവിജയം കൈവരിക്കുകയും ചെയ്തവരുടെ സംഗമം ജനുവരി ആദ്യം കൊല്ലത്ത് നടക്കും.
അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുവാന്‍ അക്ഷരലക്ഷം രണ്ടാംഘട്ടം പഠനം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.സുധീഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഡോ.മേഴ്സി, അഡ്വ.എസ്.സഫറുള്ളാഖാന്‍, നടക്കല്‍ ശശി, റോബര്‍ട്ട് പട്ടകടവ്, സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.പി.ഹരിഹരന് ഉണ്ണിത്താന്, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.പി.മുരുകദാസ്, സി.ശാന്ത എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: