തിരുവനന്തപുരം: വര്‍ധിപ്പിച്ച ആഭരണ ശേഖരത്തോടും വിസ്തീര്‍ണ്ണത്തോടും കൂടി കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരത്ത് എം.ജി റോഡില്‍ ഒക്ടോബര്‍ 20 ന് പ്രവര്‍ത്തനം ആരംഭിക്കും. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ദേശീയ അംബാസഡറായ ഐശ്വര്യ റായ് ബച്ചനും കല്യാണ്‍ ജ്വല്ലേഴ്സിന്റെ കേരള അംബാസിഡറായ മഞ്ജു വാര്യരും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്.
മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടിയില്‍ 100 കോടി മുതല്‍ മുടക്കിയാണ് ഈ ഷോറൂം നിര്‍മിച്ചിരിക്കുന്നത്. ബിഐഎസ് 916 ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്ത ആഭരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 13,000 കോടി രൂപ വാര്‍ഷിക വ്യാപാരമുള്ള കല്യാണ്‍ അടുത്ത വര്‍ഷത്തോട് കൂടി ഇത് 20,000 കോടി കൈവരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: