തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഇരട്ടിയാക്കണമെന്ന് ജല അതോറിറ്റി മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്കി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മന്ത്രി പിജെ ജോസഫ് പറഞ്ഞു.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കിലോ ലിറ്ററിന് നാലു രൂപയില്‍നിന്ന് എട്ടു രൂപയാക്കാനും മിനിമം ചാര്‍ജ് 40 രൂപയാക്കാനുമാണ് ശുപാര്‍ശ. പത്തു മുതല്‍ 20 കിലോലിറ്റര്‍ വരെയുള്ള ഉപയോഗത്തിന് 45 രൂപയില്‍നിന്ന് 90 രൂപയാക്കും.
വ്യവസായ സ്ഥാപനങ്ങളുടെ മിനിമം ചാര്‍ജ് 125 രൂപയില്‍നിന്ന് 250 രൂപയാക്കാനും അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് ചേര്‍ന്ന ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്ത മന്ത്രിസഭായോഗം നിരക്ക് വര്‍ധനവിന് അംഗീകാരം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: