പുനലൂര്‍: കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകളില്‍ അറ്റകുറ്റ പണികള്‍ ആഴ്ചകളായിട്ടും നടന്നില്ല. തകര്‍ന്ന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം ദുഷ്കരമാകുന്നു.
കൊല്ലം-തിരുമംഗലം ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളാണ് കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നത്. റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുള്ളത്. റോഡിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. മഴക്കാലം കഴിഞ്ഞതോടെ റോഡില്‍ വലിയ കുഴികളാണ് രൂപം കൊണ്ടിട്ടുള്ളത്. ഓടകളില്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനിന്നാണ് തകര്‍ച്ചയുണ്ടായിരിക്കുന്നത്. ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ ഇടമണ്‍വരെയുള്ള ഭാഗങ്ങള്‍ വലിയ തകര്‍ച്ചയിലാണ്. ചില ഭാഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ താല്‍ക്കാലികമായി കുഴികള്‍ അടച്ചെങ്കിലും വീണ്ടും റോഡ് തകര്‍ന്നിട്ടുണ്ട്. മൂന്നുമാസമായി തകര്‍ന്നുകിടക്കുന്ന റോഡിലാണ് ഇനിയും അറ്റകുറ്റ പണികള്‍ നടത്താത്തത്. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുനലൂര്‍-മൂവാറ്റുപുഴ റോഡും തകര്‍ച്ചയിലാണ്. പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന് മുന്‍വശത്തെ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ ഭാഗത്തെ റോഡ് തകര്‍ന്നത് മൂലം വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്.
ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നുണ്ട്. ഇവിടെയും അറ്റകുറ്റപണികള്‍ നടന്നിട്ടില്ല. മുക്കടവ്, അലിമുക്ക്, പിറവന്തൂര്‍ ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയും പുനലൂര്‍- മൂവാറ്റുപുഴ റോഡും തകര്‍ന്നത് അധികാരികള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അതുകൊണ്ടുതന്നെ റോഡപകടങ്ങളും ഇവിടെ വര്‍ദ്ധിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ദിവസേന ആറും ഏഴും അപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. വാളക്കോട്, കലയനാട്, പ്ലാച്ചേരി ഭാഗങ്ങളിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ പലപ്പോഴും മറിയാറുണ്ട്. ടാങ്കറുകള്‍ ഉള്‍പ്പെടെ ഈ ഭാഗത്ത് അപപകടത്തില്പ്പെടുന്നുണ്ടെന്നതാണ് വാസ്തവം. എന്നാല്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് റോഡില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: