കൊല്ലം: ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കാന്‍ താനുള്‍പ്പെടുന്ന ഇടതുപക്ഷം തയ്യാറാകാത്തതില്‍ വ്യക്തിപരമായ ദുഃഖമുണ്ടെന്ന് മുന്‍മന്ത്രി എന്‍.കെ പ്രേമചന്ദ്രന്. സര്‍വജാതി, മതലയനവാദി സംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സംഗമത്തില്‍ മിശ്രവിവാഹവും സാമൂഹിക വീക്ഷണവും എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ മിശ്രവിവാഹത്തിനെതിരല്ല. പ്രവാചകന്മാരെ മതത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തിയ പിന്‍ഗാമികളാണ് പ്രശ്നക്കാര്‍. തടസങ്ങള്‍ നീക്കുന്നതിന് ഏകീകൃത സിവില്‍കോഡ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹം വരുതലമുറയ്ക്ക് നല്കുന്ന മഹത്തായ സന്ദേശമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും കടുത്ത മതവിശ്വാസികളായിരുന്ന അമേരിക്കയിലെ ജൂതന്മാരില് മൂന്നില്‍ ഒരു ഭാഗം ഇന്ന് മിശ്രവിവാഹിതരാണ്. മിശ്രവിവാഹം പുരോഗമനവാദമായതിനാല് 16 വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കണമെന്ന വാദം സമൂഹത്തില്‍ ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: