കുണ്ടറ: ചിറ്റയം ശിവക്ഷേത്രത്തിന് സമീപം മുള്ളുക്കാവ് നാഗരാജാ ദേവിക്ഷേത്രത്തിലേക്കുള്ള വഴി അടുത്തുള്ള ഭൂഉടമകള്‍ കെട്ടിയടച്ചു. അടച്ച വഴി നാട്ടുകാര്‍ തുറന്ന് സഞ്ചാരയോഗ്യമാക്കി. തലമുറകളായി ആരാധന നടത്തിവന്ന ക്ഷേത്രത്തിലേക്കുള്ള വഴിയാണ് മെയിന്‍ റോഡില്‍ നിന്നും മതില് കെട്ടിയടച്ചത്.
കാവിന്റെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ ചിലര്‍ കയ്യേറുകയും പിന്നീട് അത് സ്വന്തമാക്കുകയുമായിരുന്നു. കൂടാതെ അടുത്തകാലത്ത് അമ്പലമുറ്റവും കയ്യേറ മതില് കെട്ടി ആരാധനാസ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ഇടയാക്കിയതാണ് കെട്ടിയടച്ച വഴി തുറക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. നാഗപൂജയും 41 ദിവസത്തെ മണ്ഡലമഹോത്സവവും വാര്‍ഷിക ഉത്സവവും നടന്നുവരുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന് കിഴക്കുവശം നാല്പതോളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്നുണ്ട്.
സര്‍ക്കാരിന്റെ ഐഎവൈ പദ്ധതി പ്രകാരവും പട്ടികജാതിവികസനവകുപ്പിന്റെ ഭവന പദ്ധതി അനുസരിച്ച് വസ്തുവും വീടും ലഭിച്ചവരാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ വസ്തുവിലേക്കുള്ള വഴിയും തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും തടസപ്പെടുത്തിയാണ് ഇവിടെ മതില് കെട്ടിയുയര്‍ത്തിയത്.
സംഭവമറിഞ്ഞ് പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരന്, വൈസ് പ്രസിഡന്റ് ഷൈലജ, അംഗങ്ങളായ സുജാമോള്‍, ജെ.അനില്‍കുമാര്‍, വിവിധ പാര്‍ട്ടിനേതാക്കളായ കെ.ജി.ബിജു, അഡ്വ.ബൈജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: