ന്യൂദല്‍ഹി: സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മൊത്ത ലാഭം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ ലാഭം 13 ശതമാനം ഉയര്‍ന്ന് 837.16 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 740.67 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ 5,061.49 കോടി രൂപയുടെ മൊത്തം വില്പനയാണ് നടന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,817.07 കോടി രൂപയായിരുന്നു. 5.07 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 26 ശതമാനം ഉയര്‍ന്ന് 2,125 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,686 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ബാജാജിന്റെ ആകെ വില്പന രണ്ട് ശതമാനം വര്‍ധിച്ച് 10,386 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,187 കോടി രൂപയായിരുന്നു. നികുതിയ്ക്ക് ശേഷമുള്ള ലാഭം എട്ട് ശതമാനം ഉയര്‍ന്ന് 1,575 കോടി രൂപയിലെത്തി. ആദ്യ പകുതിയില്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 18 ശതമാനം വര്‍ധിച്ച് 4,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,396 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: