കൊച്ചി: സ്തനാര്‍ബുദത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് ജോയ് ആലുക്കാസ് തിങ്ക് പിങ്ക് പരിപാടിയ്ക്ക് ഇന്ത്യയിലും തുടക്കമായി.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ വിഷയം ഈ രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിങ്ക് പ്രതിജ്ഞ എടുക്കുക എന്നതാണ്.
പാവപ്പെട്ട രോഗികളെ കാന്‍സര്‍ ചികിത്സയില്‍ സഹായിക്കുന്നതിനും എല്ലാ വിഭാഗം ആളുകളേയും ഈ രോഗത്തെപ്പറ്റി ബോധ്യമുള്ളവരാക്കുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന് അര്‍ബുദ ചികിത്സാ വിദഗ്ദ്ധന് ഡോ.വി.പി ഗംഗാധരന് നേതൃത്വം നല്‍കും.
മാരകരോഗത്തിനെതിരെ ഇന്ത്യയിലെ സ്ത്രീകളെ ജാഗരൂകരാക്കാന്‍ ഈ പ്രചരണത്തിലൂടെ സാധിക്കുമെന്ന് കരുതുന്നതായി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഡോ.വി.പി.ഗംഗാധരന്, കൊച്ചി ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പിങ്ക് ബലൂണുകള്‍ പറത്തിവിട്ടുകൊണ്ട് ഇന്ത്യയിലെ പദ്ധതിയ്ക്ക് തുടക്കമിട്ടു.
പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോ, സൗജന്യ രോഗപരിശോധന ക്യാംപുകള്‍ തുടങ്ങിയവ നടത്തുകയും ജോയ് ആലുക്കാസ് ഷോറൂമുകള്‍ വഴിയും മറ്റുമായി പ്രത്യേക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സര്‍വകലാശാലകളില്‍ ഓറിയന്റേഷന്‍ പരിപാടികള്‍ നടത്തുമെന്നും ചില ശസ്ത്രക്രിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: