കോട്ടയം: ചീഫ് വിപ്പ് പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ വ്യക്തിപരമാണന്നും അതൊന്നും പാര്‍ട്ടിയുടെ അഭിപ്രായങ്ങളല്ലെന്നും ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി വ്യക്തമാക്കി.
പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാവു എന്നും പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ജോര്‍ജിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മാണി പറഞ്ഞു. പ്രസ്താവനകള്‍ കെപിസിസിക്ക് വിഷമമുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദിക്കുന്നെന്നും മന:പൂര്‍വ്വമാണ് ജോര്‍ജ് പ്രസ്താവനകള്‍ നടത്തുന്നതെന്ന് കരുതുന്നില്ലെന്നും മാണി പറഞ്ഞു.
പിസി ജോര്‍ജിനെ താന്‍ നിയന്ത്രിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ മറികടന്ന് ജോര്‍ജ് പ്രസ്താവനകള്‍ നടത്താറുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: