കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റ ക്കേസില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. പി ദണ്ഡപാണി.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിലപാട് അറിയിച്ചതെന്നും ദണ്ഡപാണി വ്യക്തമാക്കുന്നു. ഡാറ്റാസെന്റര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലാണ് ദണ്ഡപാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിരിക്കുന്നത്.
ഡാറ്റാ സെന്റര്‍ ഇടപാടില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് കാട്ടി ശനിയാഴ്ചക്കു മുമ്പായി ദണ്ഡപാണി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: