ന്യൂദല്‍ഹി: ദിബ്രുഗഢില്‍ നിന്നും ദല്‍ഹിയിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ തീപ്പിടിത്തം. ആസാമിലെ ധരംതൂള് വഴി കടന്ന് പോകവേയാണ് അപകടം. തീവണ്ടിയുടെ പാന്‍ട്രി കാറില്‍ തീ പടരുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് തീവണ്ടിയിലെ കോച്ചുകള്‍ പൂര്‍ണമായി കത്തി കരിഞ്ഞു. ഗോഹാട്ടിയില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയാണ് ധരംതൂള്. ആളപായമില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പാന്‍ട്രി കാര്‍ ജീവനക്കാരന് ഉള്‍പ്പെടെ പതിനഞ്ച് പേരാണ് കോച്ചിലുണ്ടായിരുന്നത്. തീവണ്ടി അപകടമുണ്ടായ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. തീ അണയ്ക്കുന്നതിനായി അഗ്നിശമനസേന പ്രവര്‍ത്തകരും മറ്റ് പോലീസ് സേനയും സംഭവസ്ഥലത്തെത്തി. തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെ തീവണ്ടി ദിബ്രുഗഢില്‍ നിന്നും യാത്ര തിരിച്ചത്.
തീപിടിത്തത്തിന് കാരണം വ്യക്തമല്ല. അപകടസ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചനയെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: