ന്യൂദല്‍ഹി: ഉള്ളിവിലയില്‍ വീണ്ടും വര്‍ധനവ്. 100 രൂപയ്ക്ക് അടുത്ത് വരെ വില ഉയര്‍ന്നെങ്കിലും ഒക്ടോബറിന്റെ തുടക്കത്തില്‍ വില 60 രൂപയിലെത്തിയിരുന്നു. എന്നാല്‍ നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നീ ആഘോഷങ്ങളും രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടായ മഴയും ഉള്ളി വില 70 രൂപയിലെത്താന്‍ കാരണമായി.
വാരണാസി, ആഗ്ര, ഡറാഡൂണ്‍, ലക്നൗ തുടങ്ങിയ നഗരങ്ങളില്‍ ഉള്ളിയുടെ റീട്ടെയില്‍ വില 60 രൂപയാണ്. എന്നാല്‍ ഉയര്‍ന്ന ഡിമാന്റ് കാരണം വില 70 രൂപയ്ക്ക് അടുത്തെത്തുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍. ഉള്ളിയുടെ വില ഉയരുന്നത് പണപ്പെരുപ്പത്തിനും കാരണമാകും. ഈ മാസം അവസാനത്തോടെ വിലയില്‍ ഇടിവുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: