ശ്രീനഗര്‍: പാക്ക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ത്തു. നുഴഞ്ഞുകയറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. രജൗരി ജില്ലയിലെ ഭിംബര്‍ ഗലി മേഖലയില്‍ ഇന്ന് രാവിലെ ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്.
ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുമുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷം ഇത് 130-ാം തവണയും 24 മണിക്കൂറിനുള്ളില്‍ മൂന്നാം തവണയുമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ അതിക്രമമാണിത്. ഇന്നലെ വൈകുന്നേരം സാംബ മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റിരുന്നു.
പാക് സൈന്യത്തിന്റെ ശക്തമായ പിന്തുണയോടെ നടന്ന നുഴഞ്ഞുകയറ്റത്തെത്തുടര്ന്ന് അതിര്‍ത്തിയില്‍ നടന്ന ശക്തമായ വെടിവെയ്പ് കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: