കൊച്ചി : പുതിയ ബി.എം.ഡബ്ല്യൂ 5 സീരീസ് വിപണിയിലെത്തി. ചെന്നൈയിലെ ബി.എം.ഡബ്ല്യൂ പ്ലാന്റിലാണ് ഡീസല്‍ വേരിയന്റുകളിലുള്ള പുതിയ കാറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലക്ഷ്വറി ലൈന്‍, മോഡേണ്‍ ലൈന്‍, എം.സ്പോര്‍ട്ട് എന്നീ മൂന്ന് ഡിസൈന്‍ സ്കീമുകളിലാണ് പുതിയ ബി.എം.ഡബ്ല്യൂ 5 ഇറക്കിയിട്ടുള്ളത്.
പുതിയ കാര്‍ ഒമ്പത് മെറ്റാലിക് പെയിന്റ് വര്‍ക്കുകളില്‍ ലഭിക്കും. ബ്ലാക്ക് സഫയര്‍, കാലിസ്റ്റോ ഗ്രേ, കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, കാഷ്മീര്‍ സില്‍വര്‍, ഗ്ലേസിയര്‍ സില്‍വര്‍, ഇംപീരിയല്‍ ബ്ലൂ, എന്നിവ ഇതിലുള്‍പ്പെടും. നോണ്‍മെറ്റാലിക് പെയിന്റ് വര്‍ക്കായ ആല്‍പൈന്‍ വര്‍ക്കിലും പുതിയ കാര്‍ ലഭ്യമാണ്. ബി. എം.ഡബ്ല്യൂ 520 ഡി യുടെ വില 46,90,000 രൂപയും ലക്ഷ്വറിയുടെ വില 46,90,000 രൂപയും , ലക്ഷ്വറി പ്ലസിന്റെ വില 51,90,000 രൂപയും, എം സ്പോര്‍ട്ടിന്റെ വില 57,90,000 എന്നിങ്ങനെയാണ്.
എല്ലാ ബി.എം.ഡബ്ല്യൂ 5 സീരിസ് എഞ്ചിനുകളും ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചതാണ്. ശക്തമായ പവറും മികച്ച കാര്യശേഷിയുമാണ് പ്രത്യേകത. ട്വിന്് പവര്‍ ടര്‍ബോ ഇന്‍ ലൈന്‍ സിക്സ് – സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്, 3.0 ലിറ്റര്‍ ശേഷി 190 കി. വാട്ട്/ 258 എച്ച്.പി. സൃഷ്ടിക്കുന്നു. ടോര്‍ഗ് 540 എന്‍.എം. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയിലെത്താന്‍ 5.8 സെക്കന്റ് മതിയാകും. ബി.എം.ഡബ്ല്യൂ വിന്റെ മോഡല്‍ അപ്ഡേറ്റായ 4 ഡോറുള്ള സെഡാന് 1 നു ശേഷം ലോക വിപണിയില്‍ ഏറെ പ്രിയങ്കരമായ ബി.എം.ഡബ്ല്യൂ 5 സീരീസ് ഡിസൈനിന്റെയും സാങ്കേതിക വിദ്യയുടെയും കേന്ദ്രമാണെന്ന് ബി.എം.ഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ്ഫിലിപ്പ് വോണ്‍ സഹര്‍ പറഞ്ഞു. തിരിച്ചറിയാനാകുന്ന ഡൈനാമിസമാണ് പുതിയ കാറിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: