കൊച്ചി: ലോകത്തിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനുകളിലൊന്നും ഗ്ലാസ്ഗോ 2014 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റണ്‍ റിലെയുടെ ഒഫിഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്ണറുമായ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ബാറ്റണ്‍ റിലേയുടെ അന്താരാഷ്ട്ര യാത്രയുടെ ആദ്യ ഘട്ടത്തിന് ഗ്ലാസ്ഗോയില്‍ തുടക്കമായി.
അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്റ്റ് മൂന്നു വരെ ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പ്രദേശങ്ങളിലും എമിറേറ്റ്സ് ക്യൂന്‍സ് ബാറ്റണ്‍ റിലേയെ എത്തിക്കും.
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസുമായുള്ള ഔദ്യോഗിക സഹകരണം വഴി കോമണ്‍വെല്‍ത്ത് രാജ്യങ്ങളേയും അവിടെയുള്ള രണ്ടു ബില്യന്‍ ജനങ്ങളേയും ലോക വ്യാപകമായുള്ള അനവധി സംസ്ക്കാരങ്ങളേയും ഏകോപിപ്പിക്കുന്നതില്‍ അവിഭാജ്യമായൊരു പങ്കാണ് എമിറേറ്റ്സ് വഹിക്കുന്നതെന്ന് ക്യൂന്‍സ് ബാറ്റണ്‍ റിലേയെക്കുറിച്ചു പ്രതികരിക്കവെ എമിറേറ്റ്സ് യു.കെ. വൈസ് പ്രസിഡന്റ് ലോറി ബെറിമാന്‍ ചൂണ്ടിക്കാട്ടി. ഗ്ലാസ്ഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ കാര്യത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി സുപ്രധാന പങ്കു വഹിക്കുന്ന എമിറേറ്റ്സിന് സ്കോട്ട്ലാന്റിനോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഔദ്യോഗിക പങ്കാളിയാകുന്നതിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാകുന്നത്.
കോമണ്‍വെല്‍ത്ത് ബാറ്റണ്‍ 22 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ വിപുലമായ പ്രവര്‍ത്തന ശൃംഖലയിലൂടനീളം എത്തിക്കാനാണ് പദ്ധതിയിടുന്നത്. സ്പോര്‍ട്ട്സും നാനാത്വവും സമാധാനവും ഒത്തു ചേരുന്ന ആഘോഷത്തിലൂടെ കോമണ്‍വെല്‍ത്ത് പൗരന്മാരെ ഒന്നിപ്പിക്കുന്ന ഒന്നാണ് ക്യൂന്‍സ് ബാറ്റണ്‍ റിലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: