പൂണെ: മുന്‍ കേന്ദ്രമന്ത്രിയും പത്മവിഭൂഷണ്‍ ജേതാവുമായ മോഹന്‍ ധാരിയ (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് പൂണെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു തവണ കേന്ദ്ര സഹമന്ത്രിയും ഒരു തവണ കാബിനറ്റ് മന്ത്രിയുമായിരുന്നു. 1990-91 കാലയളവില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്നു.
എഴുപതുകളിലെ യുവതുര്‍ക്കികളില്‍പ്പെട്ട ധാരിയ അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറുള്പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ജയിലിലായി.
സാമൂഹ്യ പ്രവര്ത്തകന് കൂടിയായിരുന്ന അദ്ദേഹത്തെ രാഷ്ട്രം 2005 ല്‍ പത്മമവിഭൂഷണ് നല്കി ആദരിച്ചു. 2011 ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: