വാഷിങ്ങ്ടണ്‍: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്വിെന്റ അധ്യക്ഷയായി നിലവിലെ ഉപാധ്യക്ഷ ജാനെറ്റ് യെല്ളെന് സ്ഥാനമേല്‍ക്കും.
ജനുവരി 31ന് വിരമിക്കുന്ന ബെന്‍ ബെര്നാകെക്ക് പകരമാണ് ജാനെറ്റ് യെല്ളെനെ പ്രസിഡനൃ ബറാക് ഒബാമ നാമനിര്‍ദേശം ചെയ്യുന്നത്.
ഫെഡറല്‍ റിസര്വിെന്റ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തത്ത്ന്നത്.
കാലിഫോര്‍ണിയ, ബാര്‍ക്ലേ, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് യെല്ളെന് സാമ്പത്തിക ശാസ്ത്രം പഠിച്ചത്. 67കാരിയായ യെല്ളെന് യേല്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെയാണ് യെല്ളെെന്റ നിയമനം. ആരോഗ്യ രക്ഷാപാക്കേജ് പദ്ധതി സംബന്ധിച്ച അമേരിക്കന്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ നടപടികള്‍ രാജ്യത്ത് തുടരുകയാണ്.
ഒക്റ്റോബര്‍ 17നകം കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് ഒബാമ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: