ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭൂമിക്കടിയില്‍ ടണ്‍ കണക്കിന് സ്വര്‍ണം മറഞ്ഞുകിടപ്പുണ്ടെന്ന് സന്യാസിയ്ക്ക് സ്വപ്ന ദര്‍ശനം. തന്റെ സ്വപ്നം യാഥര്ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഇക്കാര്യം കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സ്വര്‍ണം ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഖനനം നടത്താനുള്ള ഒരുക്കത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ.
യുപിയിലെ ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള രാജാ റാവു റാം ബക്സ് സിംഗ് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് സ്വര്‍ണത്തിനായി പര്യവേക്ഷണം നടത്തുന്നത്. 1857 ല്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ രാജ റാവു രാം ബക്സ് സിംഗാണ് സന്യാസിയായ ശോഭന്‍ സര്‍ക്കാരിന് സ്വര്ണഖനിയെപ്പറ്റി സ്വപ്ന ദര്‍ശനം നല്‍കിയത്.
ഉത്തര്‍പ്രദേശിലെ ബൗന്ദിയ ഖേദ ഗ്രാമത്തിലുള്ള, രാം ബക്സ് സിംഗിന്റെ കോട്ടയോട് ചേര്‍ന്നുള്ള പ്രദേശത്ത് 1,000 ടണ്‍ സ്വര്‍ണം മണ്ണിനടിയിലുണ്ടെന്നാണ് ശോഭന്‍ സര്‍ക്കാര്‍ സ്വപ്നം കണ്ടത്. ഇക്കാര്യം കേന്ദ്ര മന്ത്രിയെ അറിയിക്കുകയും സ്വര്‍ണം കണ്ടെത്തുകയാണെങ്കില്‍ രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരം കാണാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനും ശോഭന്‍ സര്‍ക്കാരിന് സാധിച്ചു.
എന്നാല്‍ ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും തയ്യാറായില്ല. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പ് സഹമന്ത്രി ചരണ്‍ ദാസ് മഹന്ത് സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്ത് ഖനനം നടത്താന്‍ ആര്‍ക്കിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഖനനം ഈ മാസം 18 ന് ആരംഭിക്കും.
വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, ഖാനിമന്ത്രി എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിവരമറിയിച്ചിട്ടുണ്ടെന്നും മെഹന്ത് അറിയിച്ചു. 18-നാണ് ഗവേഷണം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: