മട്ടാഞ്ചേരി: പോലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദ്ദനം ശ്രദ്ധയില്‍പ്പെട്ടതിന്റെ പേരില്‍ പോലീസിനെതിരെ നടപടിയെടുക്കാന്‍ ഭരണകക്ഷി എംഎല്‍എ നിര്‍ദ്ദേശിച്ചു. ഫോര്‍ട്ടുകൊച്ചി, പോലീസിനെതിരെയാണ് സിറ്റിപോലീസ് കമ്മീഷണറോട് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് എംഎല്‍എ യായ ഡോമനിക്ക് പ്രസന്റേഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോഷണവുമായി ബന്ധപ്പെട്ടാണ് മട്ടാഞ്ചേരി തുരുത്തിസ്വദേശി ഫാസിലി (22)നെ ഫോര്‍ട്ടുകൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ ഫാസില്‍ സ്റ്റേഷനിലെ മുന്നാംനിലയില്‍ നിന്ന് ചാടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും, കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് രക്ഷപ്പെടല്‍ ശ്രമം നടന്നില്ല. പരിക്കേറ്റ ഫാസിലിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് മര്‍ദ്ദനത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്. ഫോര്‍ട്ടുകൊച്ചി പോലീസ് മകനെ മര്‍ദ്ദിച്ചതായി പിതാവ് കെ.കെ.നാസര്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നു. ഫാസില്‍ രക്ഷപ്പെടുവാന്‍ നടത്തിയ ശ്രമത്തിനിടെയുണ്ടായ പരിക്ക് മര്‍ദ്ദനമേറ്റതായി ചിത്രീകരിച്ച് പോലീസ് നടപടികളെ തടയുവാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ഇതിനിടെ ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് പോലീസിനെതിരെ നടപടിക്ക് എംഎല്‍എ നിര്ദ്ദിച്ചത്. വിവിധകേസ്സുകളില് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നവരോട് അതിക്രമം ഉണ്ടാകാതെ നോക്കുവാന്‍ പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കണമെന്നാണ് എംഎല്‍എയുടെ ആവശ്യം, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മോഷണവും, കുറ്റകൃത്യങ്ങളും പെരുകുന്നത് തടയാന്‍ പോലീസ് നടപടിക്ക് പിന്തുണയേകണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. എന്നാല്‍ വീഴ്ചയുണ്ടായാല്‍ പോലീസിനെതിരെ മാതൃകപരമായി നടപടി ഉണ്ടാകുന്നത് ഉറപ്പാക്കണമെന്നും എംഎള്‍എ ആവശ്യപ്പെടുകയാണ്.
മൊബെയില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഫാസിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം പോയ മൊബെയില്‍ എറണാകുളത്ത് നിന്ന് പണം നല്കി വാങ്ങിയതാണെന്നാണ് ഫാസില്‍ പറഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെയാണ് രക്ഷപ്പെടല്‍ ശ്രമവും, പ്രതിഷേധവുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: