കറാച്ചി: സച്ചിനെ ആരുമായും താരതമ്യപ്പെടുത്താനാവില്ലെന്ന് പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. താന്‍ അദ്ദേഹത്തിനെതിരെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ യഥാര്‍ഥ മാന്യനും അതേസമയം തന്നെ മികച്ച കളിക്കാരനുമായ സച്ചിനെപ്പോലെ മറ്റൊരു ക്രിക്കറ്ററെ തന് കണ്ടിട്ടില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
സച്ചിന് ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധമാണ് ഇതിനു കാരണം. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയെപ്പോലെ തനിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സച്ചിന്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എക്കാലവും നിലനില്ക്കും. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാതൃകാപുരുഷനാണ്. ഇന്ത്യയില്‍ നിന്നും മികച്ച യുവതാരങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണെന്നും അഫ്രീദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: