കൊച്ചി: ലുലു മാളിലെ ലുലു റീട്ടെയില്‍ സ്റ്റോറുകളായ ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒന്നര മാസത്തിലേറെയായി നടന്നുവന്ന ലുലു സൗഭാഗ്യോത്സവത്തില് 13 പേര്‍ക്ക് സ്കോഡ കാര്‍ ലഭിച്ചു.
ബമ്പര്‍ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് സ്കോഡ റാപ്പിഡും ഓരോ 48 മണിക്കൂറിലും നടന്ന നറുക്കെടുപ്പില്‍ 12 പേര്‍ക്ക് സ്കോഡ ഫാബിയയും സമ്മാനമായി ലഭിച്ചു. സിനിമാ താരം രാജീവ് പിള്ള ബമ്പര്‍ നറുക്കെടുപ്പ് വിജയിയെ തെരഞ്ഞെടുത്തു. കൊല്ലം സ്വദേശിയും റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനുമായ ജെറോം ആന്റണിക്കാണ് സ്കോഡ റാപ്പിഡ് ലഭിച്ചത്.
ലുലു റീട്ടെയില്‍ ബിസിനസ് ഹെഡ് പി.എ. നിഷാദ്, ലുലു റീട്ടെയില്‍ ഓപ്പറേഷന് മാനേജര്‍ സ്റ്റാലിന് ഡിക്രൂസ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്, ലുലു മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഐശ്വര്യ ബാബു, സെക്യൂരിറ്റി മാനേജര്‍ സദാശിവന് കെ. എന്നിവര്‍ പ്രസംഗിച്ചു.
ഓരോ 48 മണിക്കൂറിലും നടന്ന നറുക്കെടുപ്പില്‍ സ്കോഡ ഫാബിയ കാര്‍ ലഭിച്ചവര്‍ കെ.എ.സലീം ആലുവ, സനു ഫ്രാന്‍സിസ് തൈക്കൂടം, കാജല്‍ ഉസ്മാന് ആലുവ, എബി അഗസ്റ്റിന് തൃശൂര്‍, ദേവീ കൃഷ്ണ ചേര്‍ത്തല, അനൂപ് സുധാകരന് ഇടപ്പള്ളി, സി.എച്ച്. കുഞ്ഞബ്ദുള്ള കോഴിക്കോട്, അല്‍ത്താഫ് ഫൈസല്‍ പള്ളുരുത്തി, വര്‍ഗീസ് മാത്യു ആലപ്പുഴ, റീം ജോസ് ഇടപ്പള്ളി, സഫ്ന മുജീബ് പെരുമ്പാവൂര്‍, ലുബീന കണ്ണൂര്‍.
ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിന് ലഭിക്കുന്ന കൂപ്പണുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: