തൃക്കരിപ്പൂറ്‍: പിലിക്കോട് ദേശീയപാതയോരത്ത് പടുവളം ബീവറേജ് കോര്‍പ്പറേഷനെതിരെ നടന്ന സമരത്തിന് പിന്നില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന സമിതി അംഗം മടിക്കൈ കമ്മാരന് പറഞ്ഞു. ഞാണങ്കൈയില്‍ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ നടത്താന്‍ സ്വകാര്യ വ്യക്തിക്ക് എതിര്‍പ്പില്ലാരേഖ നല്കിയ ചെറുവത്തൂറ് പഞ്ചായത്തിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടുവളം സമരത്തിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വലിയ പ്രതിഷേധം നേരിടുമ്പോഴും സിപിഎം ഭരിക്കുന്ന ചെറുവത്തൂറ് പഞ്ചായത്ത് സ്വകാര്യ ബാറിന് അനുമതി നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സിപിഎം ജില്ലാ കമ്മറ്റി വരെ ബാറിന് ലൈസന്‍സ് കൊടുത്ത നടപടി ന്യായീകരിക്കുകയാണ്. ലൈസന്‍സ് പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പടുവളത്ത് നിന്നും തുടങ്ങിയ പ്രകടനത്തിന് ഇ.രാമചന്ദ്രന്, കെ.ശശിധരന്, കെ.വി.മോഹനന്, എ.പി.ഹരീഷ്കുമാര്‍, ടി.എം.നാരായണന് എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്തിനുമുന്നില്‍ നടന്ന ധര്‍ണ സമരത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്, ജില്ലാ കമ്മറ്റി അംഗം കൂവാരത്ത് മനോഹരന് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ചന്ദ്രന് സ്വാഗതം പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്വകാര്യ ഹോട്ടല്‍ മുതലാളിക്ക് മദ്യവ്യാപാരം നടത്താന്‍ അനുമതി നല്കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരം ശക്തിയാര്‍ജിക്കുകയാണ്. വ്യാഴാഴ്ച പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം പാര്‍ട്ടി നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: