ന്യൂദല്‍ഹി: രാജ്യത്തെ ജുവൈനല്‍ ഹോമുകളുടെ നിലവാരം നിരീക്ഷിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളിലും ഓരോ ജഡ്ജിമാരെ വീതം നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവായി .
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ വിവിധ ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ നിന്നായി കുട്ടിക്കുറ്റവാളികള്‍ രക്ഷപെടുന്ന പശ്ചാത്തലത്തിലാണ് ജുവൈനല്‍ ഹോമുകള്‍ നിരീക്ഷിക്കാന്‍ ഒരു ജഡ്ജിയെ വീതം വയ്ക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം ഉത്തരവിട്ടത്. കാക്കനാട്ടെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് 6 കുട്ടിക്കുറ്റവാളികള്‍ രക്ഷപെട്ടത്.
ദല്‍ഹിയിലും മധ്യ പ്രദേശിലും കഴിഞ്ഞയാഴ്ച രണ്ടു ജുവനൈല്‍ ഹോമുകളില്‍ നിന്നായി എഴുപതോളം കുട്ടിക്കുറ്റവാളികള്‍ രക്ഷപെട്ടിരുന്നു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളില്‍ പെട്ട 35 കുട്ടിക്കുറ്റവാളികളാണ് മധ്യ പ്രദേശിലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്നു രക്ഷപെട്ടത്. ദല്‍ഹിയിലെ ജുവനൈല്‍ ഹോമില്‍ നിന്നാകട്ടെ 33 കുട്ടിക്കുറ്റവാളികളും.
ഇതില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതിന്റെ ചുമതലയ്ക്കായി സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകുര്‍ അധ്യക്ഷനായ സമിതിയെയും ചീഫ് ജസ്റ്റിസ് നിയമിച്ചു. ജുവനൈല്‍ ഹോം പരിശോധനയ്ക്കായുള്ള ജഡ്ജിമാരടങ്ങിയ സമിതിയെ മദന്‍ ബി ലോകുര്‍ നയിക്കും. ജുവനൈല്‍ ഹോമുകള്‍ പ്രത്യേകം സന്ദര്‍ശിച്ച് നിലവാരവും നടത്തിപ്പും വിലയിരുത്തി ജഡ്ജിമാര്‍ സമിതിയ്ക്കു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: