തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2012ലെ വിശിഷ്ടാംഗത്വ സമഗ്രസംഭാവനാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സക്കറിയയ്ക്കും എം പി വീരേന്ദ്ര കുമാറിനുമാണ് വിശിഷ്ടാംഗത്വം.
സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് കെ. എം ഗോപി, കെ. പി . ശങ്കരന്, കരൂര്‍ ശശി, ജി. പ്രിയ ദര്ശന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രൊഫസര്‍ ഐ. ഷണ്മുഖ ദാസിനാണ് വിലാസിനി പുരസ്കാരം. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്, സെക്രട്ടറി ആര്. ഗോപാല കൃഷ്ണന്, നിര്‍വാഹക സമിതി അംഗം പി. കെ പാറക്കടവ് എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: