കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 21,680ലും ഗ്രാമിന് 30രൂപ കുറഞ്ഞ് 2,710 രൂപയിലുമെത്തി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 21,920 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 14.20 ഡോളര്‍ താഴ്ന്ന് 1,293.00 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: