ഭൂമിയിലുള്ള സ്ത്രീപുരുഷന്മാരില് പത്തുലക്ഷത്തില്‍ ഒരു ഭാഗം സ്വസ്ഥമായിരുന്ന്, അല്പ്പനിമിഷനേരം ‘അല്ലയോ മനുഷ്യരേ, അല്ലയോ മൃഗങ്ങളേ, അല്ലയോ ജീവജാലങ്ങളേ, നിങ്ങള്‍ ഈശ്വരനാണ്, നിങ്ങളെല്ലാവരും ഒരേ പരമേശ്വരന്റെ നാനാരൂപങ്ങളത്രേ’ എന്ന് സശ്രദ്ധം പറയുമെങ്കില്‍ അരമണിക്കൂറിനുള്ളില്‍ ലോകസ്വഭാവം ആകെ മാറും. ഓരോ രാജ്യത്തെയും ജനങ്ങള്‍ അതാത് മൂലകളിലേക്ക് വൈരവിചാരങ്ങളാകുന്ന ഭയങ്കരബോംബുകള് വിക്ഷേപിക്കയും മത്സരബുദ്ധിയും അപകാരചിന്തയുമാകുന്ന വിദ്യുത്തരംഗങ്ങള്‍ പ്രവഹിപ്പിക്കയും ചെയ്യുന്നതിനുപകരം ജഗത്ത് ഭഗവന്മയം എന്ന ഭാവനയില്‍ രമിച്ചിരിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: