മരട്: സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിജോലിക്കെത്തുന്നവരില് നിരവധിപേര്‍ മോഷണ പശ്ചാത്തലതമുള്ളവരെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. വൈറ്റിലയിലെ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്നിന്നും കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. നഗരത്തിലെ വന്‍കിട ജ്വല്ലറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളാണ് സുരക്ഷക്കായി ആളുകളെ നിയോഗിക്കുന്നത്. ഇവരുടെ ഇടയില്‍ മോഷ്ടാക്കളും ക്രിമിനലുകളും നുഴഞ്ഞുകയറുന്നതായാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. വേണ്ടത്ര അന്വേഷണം നടത്താതെ ഏജന്‍സികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആളുകളെ സെക്യൂരിറ്റി ജോലിക്കാരായി നിയമിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
വൈറ്റിലയിലെ കാര്മോഷണത്തിനും സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ചേര്‍ത്തല ചക്കംകുളങ്ങര മാളിയേക്കല്‍ നെബു (29) എന്നയാളെ ചോദ്യംചെയ്തതില്‍നിന്നുമാണ് മോഷണക്കേസിന് തുമ്പുണ്ടായത്.
ആദ്യം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. കൂട്ടത്തില്‍ നെബുവിന്റെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആശുപത്രിയില്‍ സുരക്ഷാവിഭാഗത്തില്‍ ജോലിക്കാരനായിരുന്നെന്നും നിരവധി മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന ലഭിച്ചത്. മോഷ്ടിച്ച വാഹനം കൂട്ടാളിയായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി റിജുവിന് കൈമാറുകയായിരുന്നു. ഇയാളാവട്ടെ സ്പിരിറ്റ് കടത്ത് ഉള്‍പ്പെടെ നൂറോളം കേസുകളില്‍ പ്രതിയാണ്. വന്‍ രാഷ്ട്രീയസ്വാധീനവും ഗുണ്ടാസംഘങ്ങള്ക്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറുകളും മറ്റും സ്പിരിറ്റ് കടത്താനും ഗുണ്ടാ ആക്രമണങ്ങള്‍ക്കുമാണ് ഉപയോഗിച്ചുവരുന്നതെന്നാണ് വിവരം. അറസ്റ്റിലായ റിജു (29)വിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എറണാകുളം സൗത്ത് സിഐ ജി.വേണു അറിയിച്ചു. മരട് എസ്ഐ എ.ബി. വിപിനിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കേസിന് തുമ്പുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: