മനുഷ്യരുടെ ഇടയില്‍ ആകാരംകൊണ്ടും, ഉയരം വര്‍ണം, നിറം എന്നിവകൊണ്ടും വേര്തിരിച്ചറിയാവുന്നവിധം പല ശാരീരികഘടനാഭേദങ്ങളുമുണ്ട്. മനുഷ്യര്‍, ഒരേ വ്യാസവും വര്‍ണവും നിറവുമുള്ള ഉറുപ്പിക നാണ്യങ്ങളെപ്പോലെയല്ല. അത്തരം വ്യത്യാസങ്ങള്‍, നാം വെള്ളം സംഭരിച്ചുവെക്കുന്ന പലതരം മണ്‍പാത്രങ്ങള്‍ക്ക് തമ്മിലെന്നപോലെ, ദ്രവ്യരാശീകരണത്തോതിലുള്ള വ്യത്യാസങ്ങള്‍ മാത്രമാണ്. തടിച്ചുകൊഴുത്ത് ദൃഢാംഗനായ – മാംസപേശികളും കനത്ത എല്ലുകളുംകൊണ്ടും ശൈലാഭനായ – ഒരാള്‍ ഭീരുവായെന്നുവരാം; മറിച്ച് മെലിഞ്ഞുനേര്‍ത്ത ഒരുവന് ധീരനായ ഒരു കൊച്ചുമനുഷ്യനുമാവാം. ആ രണ്ടുപേരും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം ജീവിതത്തിന്റെ പോര്വിളികള്ക്കുനേരെയുള്ള അവരുടെ വ്യത്യസ്ത പ്രതികരണങ്ങളിലാണ് സ്ഥിതിചെയ്യുന്നത്; അതാണ് അവരുടെ വ്യത്യാസം കുറിക്കുന്ന ചിഹ്നങ്ങള്‍; അതാണ് അവരുടെ സ്വഭാവം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: