ത്രേതായുഗം മുതല്‍ ദ്വാപരയുഗം വരെ വിഗ്രഹപ്രതിഷ്ഠകള്‍ കൊണ്ട് അധികം ആളുകളും ആരാധിച്ചുപോന്നു. കലിയുഗാരംഭത്തില്‍ തുടരുന്നത്, അജ്ഞാനം നിഗ്രഹം ചെയ്തു തന്നോടൊപ്പം ആത്മാവിനെ രൂപവല്‍ക്കരിച്ചു അതിനെത്തന്നെ ഉള്ളത്തില്‍ പ്രതിഷ്ഠിക്കുന്നു. ഈ പ്രതിഷ്ഠകള്‍ ഈശ്വരങ്കല്‍ യിച്ചു തന്റെ സ്വയംപ്രകാശമായി വര്‍ത്തിച്ചു മനുഷ്യലോകത്തിന് മാത്രമല്ല, ചരാചരങ്ങളില്ക്കൂടിയും താന്‍ ഏകസ്വരൂപനായി നിലകൊള്ളുന്നു. തന്മൂലം അവരുടെ ഉള്ക്കണ്ണ് പ്രകാശിച്ചു സല്ക്കര്മ്മത്തെ മാത്രം പിന്തുടരുമ്പോള് അവരിലുള്ള അജ്ഞാനം അവരവര്‍ തന്നെ നിഗ്രഹം ചെയ്യുന്നു. ഇങ്ങനെ പ്രതിഷ്ഠകള്‍ അജ്ഞാനനിഗ്രഹം കൊണ്ട് ഇളക്കി പ്രതിഷ്ഠിക്കുന്ന യുഗമായതുകൊണ്ടാണ് കലിയുഗത്തിലെ മോക്ഷം നാമസങ്കീര്‍ത്തനം എന്നുവരുന്നത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: