കൊളംബോ: ശ്രീലങ്കന്‍ മുന്‍ നായകനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ തിലകരത്നെ ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ദില്‍ഷന്‍ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്നത് മുന്‍ നിര്‍ത്തിയാണ് തീരുമാനം.
ഈ മാസം നടക്കാനിരുന്ന ശ്രീലങ്കന്‍ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിനുശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പര്യടനം നീട്ടിവെച്ചതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദില്‍ഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ദില്‍ഷന്‍ കളി തുടരും. സെലക്ടര്‍മാര്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ 2015 ഏകദിന ലോകകപ്പവരെ കളി തുടരാനാണ് ആഗ്രഹമെന്നും ദില്‍ഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദില്‍ഷന്‍ സ്കൂപ്പ് എന്ന ബാറ്റിംഗ് രീതിയുടെ ഉപജ്ഞാതാവ് കൂടിയായ ദില്‍ഷന്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.
1999-ല്‍ ബുലാവോയില്‍ സിംബാബ്‌വെക്കെതിയാണ് ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നിട് ഒന്നര പതിറ്റാണ്ടോളം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു. 87 ടെസ്റ്റുകളിലാണ് ദില്‍ഷന്‍ ശ്രീലങ്കക്കായി പാഡുകെട്ടിയത്. 40.98 ശരാശരിയില്‍ 5,492 റണ്‍സും നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 23 അര്‍ദ്ധസെഞ്ച്വറികളും സ്വന്തമാക്കിയ ദില്‍ഷന്റെ ഉയര്‍ന്ന സ്കോര്‍ 2011-ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 193 റണ്‍സാണ്. കഴിഞ്ഞ മാര്‍ച്ചില്‍ സിംബാബ്‌വെക്കെതിരെ കൊളംബോയിലാണ് ദില്‍ഷന്‍ അവസാന ടെസ്റ്റ് കളിച്ചത്.
16 ടെസ്റ്റ് സെഞ്ച്വറികളില്‍ 2011 ല്‍ നായകനായിരിക്കെ ഇംഗ്ലണ്ടില്‍ നേടിയ 193 റണ്‍സാണ് ടോപ് സ്കോര്‍. അതേസമയം 36 കാരനായ ദില്‍ഷന്‍ 50 ഓവര്‍ മല്‍സരങ്ങളിലും ട്വന്റി20 യിലും ശ്രീലങ്കന്‍ ടീമില്‍ കളിക്കും. ഐപിഎല്ലില്‍ ബംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സ് ടീം അംഗമാണ് ദില്‍ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: