ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തില്‍ ഗംഭീര വിജയം. ഇന്നലെ ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലെജോങ്ങ് എഫ്സിയെയാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ്ബംഗാളിന്റെ വിജയം. ഈസ്റ്റ് ബംഗാളിന് വേണ്ടി അവരുടെ സുഡാന് താരം ജെയിംസ് മോഗ രണ്ട് ഗോളുകള്‍ നേടി. 20, 63 മിനിറ്റുകളിലാണ് മോഗ ഗോളുകള്‍ നേടിയത്. 45-ാം മിനിറ്റില്‍ ഈദ് ചിദിയും 55-ാം മിനിറ്റില്‍ കാവിന് ലോംബോയുമാണ് മറ്റ് ഗോളുകള്‍ നേടിയത്.
ഗോവന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മറ്റൊരു മത്സരം സമനിലയില്‍ കലാശിച്ചു. സാല്‍ഗോക്കറും ഡെംപോയും തമ്മിലുള്ള മത്സരമാണ് ഓരോ ഗോളടിച്ച് സമനിലയില്‍ കലാശിച്ചത്. സാല്‍ഗോക്കറിന് വേണ്ടി 40-ാം മിനിറ്റില്‍ ഡാരില്‍ ഡഫിയും ഡെംപോക്ക് വേണ്ടി 81-ാം മിനിറ്റില്‍ ജെജെ ലാല്പെഖലുവയും ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ മുംബൈ എഫ്സിയെ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് 1-1ന് സമനിലയില്‍ തളച്ചു. യുണൈറ്റഡിന് വേണ്ടി മലയാളി താരം സി.കെ. വിനീതും മുംബൈ എഫ്സിക്ക് വേണ്ടി സാന്‍ഡര്‍ അഹമ്മദിയും ലക്ഷ്യം കണ്ടു. ഹോം ഗ്രൗണ്ടില്‍ മുംബൈ എഫ്സിയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ബംഗളൂരു എഫ്സിയും സാല്‍ഗോക്കറും യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: