തലശ്ശേരി: ചിറക്കര കെ.ടി.പി.മുക്കിലെ പുല്ലമ്പില്‍ റോഡിലുള്ള ശഫ്നാസില് ഷഫ്ന(18)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറക്കര മോറക്കുന്നിലെ തൗഫീഖ് മന്‍സിലില്‍ അഫ്സലിനെ(32) തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റിമാന്റ് ചെയ്തു.
2004 ജനുവരി 13 നാണ് ക്രൈസ്റ്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ഷഫ്നയെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകവേ പിന്തുടര്ന്നെത്തിയ പ്രതി ഷഫ്നയുടെ വീട്ടുമുറ്റത്തു മാതാവിന്റെ കണ്മുന്നിലിട്ടാണ് ഷഫ്നയെ വെട്ടിക്കൊലപ്പെടുത്തിയത്. അന്നുതന്നെ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
പിന്നീട് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കുവൈത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് വിവരം കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ലോറന്‍സ്, തലശ്ശേരി സിഐ വി.കെ.വിശ്വംഭരന് എന്നിവര്‍ കുവൈത്തിലെത്തി അഫ്സലിനെ ഏറ്റുവാങ്ങി തലശ്ശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 2005 ജുലൈ അഞ്ചിന് ബാംഗ്ലൂര്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് താജ് പാഷ ഖാന് എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് സമ്പാദിച്ചാണ് പ്രതി കുവൈത്തിലെത്തിയിരുന്നത്. അവിടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെ ഇന്റര്‍നെറ്റ് കഫേയില്‍ ജോലി ചെയ്യുകയായിരുന്നു അഫ്സല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: