കൊച്ചി: അന്യമായി പോകുന്ന നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കാന്‍ നവരാത്രി ആഘോഷത്തിലൂടെ കഴിയുമെന്ന് പ്രശസ്ത ഗായകന് ഗണേശ് സുന്ദരം അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്കാരത്തെ അടുത്തറിയുന്ന സംഘടനയും വിദ്യാലയവും നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറായതിനെ അദ്ദേഹം അനുമോദിച്ചു. എളമക്കര സരസ്വതി വിദ്യാനികേതന്‍ കാമ്പസില്‍ നടക്കുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ പലവിധത്തിലും അപമാനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആധുനിക തലമുറ അതിന്റെ മഹത്വം ഉള്‍ക്കൊള്ളണമെന്ന് ഗണേശ് സുന്ദരം പറഞ്ഞു. മാതൃഭാഷ നമ്മുടെ സംസ്കാരത്തിന്റെ നട്ടെല്ലാണ്. അതിനെ പരിപോഷിപ്പിക്കുവാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. പുതിയ തലമുറ നമ്മുടെ ഭാഷയെ കൈകാര്യം ചെയ്യുന്നത് വികലമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീകുമാര്‍ സന്നിഹിതനായിരുന്നു. മഞ്ജുഷ സ്വാഗതവും ദീപ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പള്ളുരുത്തി സരസ്വതി വിദ്യാനികേതനിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പുതുക്കുളങ്ങര ദേവീക്ഷേത്രവും സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളും ജന്മഭൂമിയും സംയുക്തമായാണ് നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: