ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യൂനപക്ഷ പ്രീണനത്തിനായി കോണ്‍ഗ്രസ് ശ്രമം ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അടുത്തമാസം 25 ന് നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ രിജസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് സമിതി ഗവര്‍ണര്‍ രാം നരേഷ് യാദവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു ചെറുപ്പക്കാരന് പോലും അനാവശ്യമായി തടവിലാക്കപ്പെടരുതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി സുശാല്‍ കുമാര്‍ ഷിന്‍ഡെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.
ഭരണകക്ഷികളുടെ ഉത്തരവ് പ്രകാരം കേസുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന് സംസ്ഥാനകോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സമിതി ചെയര്മാന് മുഹമ്മദ് സലിം ഗവര്‍ണര്‍ക്ക് നല്കിയ മെമ്മോറാണ്ഡത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മധ്യപ്രദേശിലെ മനാസ, നീമുക്ക്, ഇന്‍ഡോര്‍ നഗരങ്ങളിലാണ് അടുത്തിടെ സാമുദായിക കലാപമുണ്ടായത്. കലാപബാഝിതര്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണമെന്നും മുഹമ്മദ് സലിം ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: