കോട്ടയം: ചിതലുകളെ നശിപ്പിക്കുവാന്‍ പുതിയ സാങ്കേതികവിദ്യ. ഗുഡ് ഡേ പെസ്റ്റ് കണ്ട്രോള് സര്‍വീസസാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ് നൂതന രീതി. കെട്ടിടങ്ങള്‍ക്കു ചുറ്റും 4 മീറ്റര്‍ അകലത്തില്‍ ഓരോ ഉപകരണം കുഴിച്ചിടുന്നു. അതിനുള്ളില്‍ ചിതലുകളെ വളരെ വേഗം ആകര്‍ഷിക്കുന്ന പ്രത്യേകതരം ആഹാരമുണ്ടാകും. അതു സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നതോടെ 10 ദിവസം കൊണ്ട് ചിതലുകള്‍ പൂര്‍ണമായും നശിക്കുന്നു. കെട്ടിടത്തിന്റെ തറയില്‍ ദ്വാരമിടേണ്ട, കെമിക്കലുകള്‍ ഉപയോഗിക്കേണ്ടതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: