കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. സ്വര്‍ണം പവന് 200 രൂപയാണ് വില കൂടിയത്. സ്വര്‍ണം പവന് 22040 രൂപ (ഗ്രാമിന് 2755 രൂപ). കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ നവരാത്രി ഡിമാന്‍ഡില്‍ സ്വര്‍ണം പവന് 560 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.100 മില്ലിഗ്രാം) 1329 ഡോളറിലാണ് കൈമാറ്റം നടന്നത്.
ആഭ്യന്തര വിപണിയില്‍ മാത്രമാണ് മുംബൈ ബുള്ളിയന്‍ വില ഉയര്‍ത്തിത്തുടങ്ങിയത്. രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയ നിരക്കില്‍ 61.88 പൈസയില്‍ തുടരുകയാണ്. നവരാത്രി ആഘോഷത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരാനാണു സാധ്യത. ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് മുംബൈ ബുള്ളിയനാണ്.
സംസ്ഥാനത്ത് വില നിശ്ചയിക്കുന്നത് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും. ഇവരെ നിയന്ത്രിക്കുന്നത് മുംബൈ ബുള്ളിയനാണ്. നവരാത്രി പ്രമാണിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ വിലകൂടിയ സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ വില്പന വലിയ തോതില്‍ കൂടിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ പേരില്‍ കൊച്ചിയില്‍ ആഭരണക്കടകളില്‍ വില്പന കൂടിയിട്ടില്ല. വില കൂടിയതോടെ കച്ചവടം കുറഞ്ഞുവെന്നാണു വ്യാപാരികള്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: