ന്യൂദല്‍ഹി: സമ്പദ്ഘടനയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഇന്ത്യയുടെ വ്യാപാരക്കമ്മി രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഗസ്തില്‍ 1090 കോടി ഡോളറായിരുന്ന വ്യാപാര കമ്മി സപ്തംബറില്‍ 676 കോടി ഡോളറായാണ് കുറഞ്ഞത്.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. കയറ്റുമതി 2,610 കോടി ഡോളറില്‍ നിന്ന് 2,768 കോടി ഡോളറായി ഉയര്‍ന്നതാണ് വ്യാപാരക്കമ്മി കുറയാന്‍ സഹായിച്ചത്. കയറ്റുമതി ആറു ശതമാനം ഉയര്‍ന്നപ്പോള്‍ ഇറക്കുമതി 7.1 ശതമാനം താഴ്ന്നു. 3,705 കോടി ഡോളറില്‍ നിന്ന് 3,444 കോടി ഡോളറായാണ് ഇറക്കുമതി താഴ്ന്നത്.
ഏപ്രില്‍ സപ്തംബര്‍ കാലയളവിലെ വ്യാപാരക്കമ്മി 8,012 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9182 കോടി ഡോളറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: