തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന് വീണ്ടും ദേശീയ പുരസ്ക്കാരം. ദി ന്യു ഇന്‍ഡ്യന്‍ എക്സ്പ്രസ് ഗ്രൂപ് ഏര്‍പ്പെടുത്തിയ ?സണ്‍ഡേ സ്റ്റാന്റേര്‍ഡ് ബെസ്റ്റ് ബാങ്കേഴ്സ്-2013 അവര്ഡ്കളില് നാലെണ്ണമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലഭിച്ചത്. ബെസ്റ്റ് പ്രൈവറ്റ് സെക്ടര്‍ ബാങ്ക്, ബെസ്റ്റ് ബാങ്കര്‍ അവാര്‍ഡ്, ബെസ്റ്റ് ബാങ്കര്‍ ഓള് എറൗണ്ട് എക്സ്പാന്ഷന് അവാര്‍ഡ്, ബെസ്റ്റ് ബാങ്കര്‍ എഫിഷ്യന്‍സി ആന്റ് ഫ്രോഫീറ്റബിലിറ്റി അവര്‍ഡ് എന്നിവയാണ് ലഭിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കമല്നഥില് നിന്ന് എസ്ഐബി മാനേജിംഗ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടിവുമായ വി.എ. ജോസഫ് അവര്‍ഡുകള്‍ ഏറ്റുവാങ്ങി. 80 വര്‍ഷത്തിലധികം പഴക്കമുള്ള ബാങ്കിനു മുമ്പും നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: