കൊച്ചി: ഗന്ധകശാല അരിക്ക് ലോകമാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്. ജര്‍മ്മനിയ്ക്കാണ് ഗന്ധകശാല അരി കൂടുതല്‍ പ്രിയം. ഏഷ്യന്‍മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ് ഗന്ധകശാലക്ക്. മറ്റൊരു ഇന്ത്യന്‍ ഇനം വസ്മതിക്കും, തായ്ലാന്റിന്റെ ജാസ്മിനും ഡിമാന്റ് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതിരോധശേഷിയും, ഔഷധഗുണവുമുള്ള ഗന്ധകശാല അരി മികച്ച പോഷകാഹാമാണ;നല്ല രുചിയും, സാധാരണ വേവും. കിലോക്ക് 90 രൂപയാണ് കര്‍ഷകര്‍ ഈ അരിക്ക് ഈടാക്കുന്നത്. കേരളത്തില്‍ വയനാട്ടില്‍ മാത്രമാണ് ഗന്ധകശാല പേരിനെങ്കിലും കൃഷിചെയ്യുന്നത്.
ഇതര വിത്തുകളുമായി കലരുന്നതിനാല്‍ ശുദ്ധമായ വിത്തുകള്‍ നാട്ടില്‍ ലഭ്യമാകുന്നില്ലെന്നും അതുകൊണ്ട് തന്നെ വിത്തിന്റെ സംരക്ഷണം ഉറപ്പിക്കുന്നതിന് വയനാട്ടിലെ സ്വാമിനാഥ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ. സ്മിത ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: