തലശ്ശേരി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം പൊലീസ് കുവൈത്തില്‍ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു.
തലശ്ശേരി മോറകുന്നിലെ തൗഫീഖ് മന്‍സിലില്‍ സി.പി. മുഹമ്മദ് അഫ്സലിനെയാണ് (32) ഡി.സി.ആര്.ബിഡിവൈ.എസ്.പി. കെ.വി. ലോറന്‍സും തലശ്ശേരി സി.ഐ. വി.എന്‍. വിശ്വംഭരനും ചേര്‍ന്ന് കുവൈത്തില്‍ നിന്നും തലശ്ശേരിയില്‍ എത്തിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഉച്ചയോടുകൂടി തലശ്ശേരി കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ഷഫ്നയുടെ അച്ഛന് തന്നെയാണ് അഫ്സല് കുവൈത്തിലുണ്ടെന്ന വിവരം പൊലീസിന് കൈമാറിയത്.
തുടര്‍ന്ന് ഇന്റര്‍ പോളിന്റെ അറസ്റ്റ് വാറന്റുള്ള അഫ്സലിനെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രേഖകള്‍ കൈമാറിയതിന് ശേഷമാണ് അഫ്സലിനെ കുവൈത്ത് പൊലീസ് കേരള പൊലീസിന് കൈമാറിയത്. ഷഫ്നയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം അഫ്സല് കുവൈത്തിലേക്ക് മുങ്ങുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സി.ഐ. വിശ്വംഭരനും, ഡിവൈ.എസ്.പി. ലോറന്‍സും കുവൈത്തില്‍ എത്തിയത്. 2004 ജനുവരി 23നാണ് െ്രെകസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയായ ചിറക്കരയിലെ ഷഫ്നാസിനെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: