തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമപരവും നീതിപൂര്‍വവുമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുതാര്യമായ രീതിയില്‍ അന്വേഷണം നടത്തും.
അന്വേഷണ വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തെന്ന് എജി ഹൈക്കോടതിയെ അറിയിച്ചതിനെ സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ നടന്നു നീങ്ങി.
ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നും ക്ലിഫ് ഹൗസില്‍ വെച്ച് ചോദ്യാവലി നല്കി ഉത്തരം എഴുതി വാങ്ങുകയായിരുന്നുവെന്നും എജി വെളിപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കാതെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് കോടതി ആരാഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: