ന്യൂദല്‍ഹി: റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ടും ഇന്ത്യന്‍ പങ്കാളി ഭാരതി ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. റീട്ടെയില്‍ മേഖലയില്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ബുധനാഴ്ച ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇരുകമ്പനികളും വ്യക്തമാക്കി.
ധാരണപ്രകാരം ഇരുകമ്പനികള്‍ക്കും പങ്കാളിത്തമുള്ള ബെസ്റ്റ് െ്രെപസ് മോഡേണ്‍ ഹോള്സെയിലിന്റെ നടത്തിപ്പ് വാള്‍മാര്‍ട്ടും ഈസി ഡേ റീട്ടെയില്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ് ഭാരതി ഗ്രൂപ്പും ഏറ്റെടുക്കും.
ഭാരതി വാള്‍മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് ഇരുപതോളം ബെസ്റ്റ് മോഡേണ്‍ മൊത്തവ്യാപാര കേന്ദ്രങ്ങളാണ് രാജ്യത്തൊട്ടാകെ ഉണ്ടായിരുന്നത്.1000 കോടി രൂപയുടെ നിക്ഷേപമാണ് വാള്‍മാര്‍ട്ട് ഭാരതി ഗ്രുപ്പുമായി ചേര്‍ന്ന് ചില്ലറ വ്യാപാര രംഗത്ത് നടത്തിയത്. ഇത് റിസര്‍വ്വ് ബാങ്കിന്റെ വിദേശ നിക്ഷേപ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: