കൊച്ചി: ഇഎസ്ഐ പരിധി വര്‍ദ്ധന നിലവിലെ സാഹചര്യത്തില്‍ തൊഴിലുടമകള്‍ക്കും, തൊഴിലാളികള്‍ക്കും നഷ്ടം വരുത്തുമെന്ന് ആശങ്ക ഉയരുന്നു. ഇഎസ്ഐ യോഗ്യതാ വരുമാന പരിധി 25,000 രൂപയാക്കി ഉയര്‍ത്തിയെങ്കിലും സേവന ദാതാക്കള്‍ സൗകര്യം വര്‍ദ്ധിപ്പിച്ചിട്ടില്ല.
പരിധി വര്‍ദ്ധിച്ചതോടെ കേരളത്തില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യത്തിന്റെ അര്‍ഹത ലഭിക്കും. നിലവിലുള്ള ഇഎസ്ഐ ആശുപത്രികളിലും, ഡിസ്പെന്‍സറികളിലും പരിമിതമായ സൗകര്യം മാത്രമേ നിലവിലുള്ളു. ഈ മേഖലയില്‍ സൗകര്യത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ല. കേരളത്തില്‍ ഏഴ് ലക്ഷത്തോളം പേര്‍ക്കാണ് ഈ സൗകര്യം ലഭിച്ചിരുന്നത്.
കൊല്ലം ജില്ലയില്‍ കശുവണ്ടിസംസ്ക്കരണ മേഖലയിലാണ് ഈ സൗകര്യം വ്യാപകമായി ഉപയോഗിച്ചതായി കാണുന്നത്. മിക്ക ജില്ലകളിലും നാമമാത്രമായ ആളുകള്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗപെടുത്തുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ വളരെ ചുരുക്കം ചിലര്‍ക്കു മാത്രമാണ് ഈ ആനുകല്യം ലഭിക്കുന്നത്.
വയനാട്ടില്‍ ഇ എസ് ഐ ആശുപത്രിയില്ലാത്തതിനാല്‍ ഇവര്‍ക്ക് ഈ ആനുകൂല്യം അന്യമാണ്. പരിധി വര്‍ദ്ധിപ്പിച്ചതോടെ കൈയില്‍ കിട്ടുന്ന ശബളത്തില്‍ കുറവ് വരുമെന്നല്ലാതെ യാതൊരു നേട്ടവും തൊഴിലാളികള്ക്കുണ്ടാകില്ല എന്നാണ് ആക്ഷേപങ്ങളും ആശങ്കകളും.
ശമ്പളത്തിന്റെ 1.75 ശതമാനം തൊഴിലാളിയും, 4.75 ശതമാനം തൊഴിലുടമയും ഇഎസ്ഐ ആനുകൂല്യം ലഭിക്കേണ്ടതിലേക്കായി അടക്കണമെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: