ചടയമംഗലം: നിലമേല്‍ പഞ്ചായത്തിന് അനുവദിച്ച റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ എന്‍.പീതാംബരക്കുറുപ്പ് എം.പി നിര്‍വഹിക്കും.
എസ്. എസ്. എല്‍. സി. പ്ലസ് ടു, ഡിഗ്രീ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ മുല്ലക്കര രത്നാകരന് എം.എല്‍.എ യോഗത്തില്‍ വിതരണം ചെയ്യും. കൂടാതെ അക്ഷയ ഹെല്‍പ്ഡെസ്ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ശിവദാസന്‍ പിള്ള നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്.ഗോപാലകൃഷ്ണ പിള്ള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെ. വി. ബിന്ദു, വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ സലാം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. എസ്. സലീന, റെയില്‍വേ ഡിവിഷന് മാനേജര്‍ രാജേഷ് അഗര്‍വാള്‍, അക്ഷയ എ. ഡി. സി. സി. ഗൗതമന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ. ആബിദാബീവി, എം. അനിത കുമാരിഅമ്മ, എം. നിജുമുദ്ദീന്, എം. കെ. അബ്ദുല്‍ ലത്തീഫ് , ഒ. സുനിത, എസ്. ഷിബു, എസ്. സെന്തില്‍, ഹബൂസാ സലാം, വി. ബിനു, എന്‍. സുരേന്ദ്രന് നായര്‍, എസ്. ജയപ്രകാശ്, ബേബി സരോജം തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: