ബാങ്കോക്ക്: തായിലാന്റില്‍ രണ്ട് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മൂന്ന് പേര് ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. തായിലാന്റിലെ ടൂറിസ്റ്റ് നഗരമായ പട്ടായയിലായിരുന്നു സംഭവം.
മോഷ്ടാക്കളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. വിനോദ സഞ്ചാരികളായ കാര്ത്തികേയന് കൃഷ്ണന് (36), ഖാദര്‍ ബാഷ(40) എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്.
ചൊവാഴ്ച്ച വൈകുന്നേരമാണ് സംഭവം. കടല്‍ തീരത്ത് കൂടി നടന്ന് വരികയായിരുന്ന കാര്‍ത്തികേയനേയും ഖാദര്‍ ബാഷയും സമീപിച്ച തായ് സ്ത്രീ അവരെ വശീകരിച്ച് ഒരു കാറിലേക്ക് കയറ്റുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീ തന്റെ രണ്ട് ആണ് സുഹൃത്തുക്കളെ കാറിലേക്ക് വിളിച്ച് വരുത്തി. മൂവരും ചേര്‍ന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. 1,000 ഡോളര്‍, മൊബെയില്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയും മോഷണം പോയതായി പോലീസ് പറഞ്ഞു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: