തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതി ലാഭേച്ഛ കൂടാതെ ഏറ്റെടുക്കാന്‍ തയാറാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഇക്കാര്യം കാണിച്ച് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് പി.സി ജോര്‍ജ് കത്തയച്ചു. 108 ആംബുലന്‍സ് ജീവനക്കാരെയടക്കം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
പൊതുവികാരം മാനിച്ച് പൊതുജനങ്ങള്‍ക്കുള്ള അവശ്യസേവനം നിലനിര്‍ത്താനുള്ള ശ്രമമെന്ന നിലയിലാണ് ഏറ്റെടുക്കന്‍ തയാറാവുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. 108 ആംബുലന്‍സിനായി ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് രാവിലെ പതിനൊന്നര മണിക്ക് അവസാനിച്ചിരുന്നു.
ഈ മാസം രണ്ടാം തീയ്യതിയാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. നിലവിലെ ടെന്‍ഡര്‍ നടപടികളില്‍ അപാകതകള്‍ ഉണ്ടെന്നും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ സികിത്സ ഹെല്‍ത്ത് കെയറിനെ സഹായിക്കാനാണെന്ന ആക്ഷേപവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ടെന്‍ഡര്‍ നടപടികള്‍ തത്കാലത്തേക്ക് മരവിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് സികിത്സയ്ക്കുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം പുതിയ ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിവാദത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: