ന്യൂദല്‍ഹി: വികലാംഗര്‍ക്ക് ജോലികളില്‍ മൂന്ന് ശതമാനം സംവരണം വേണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചു.
50 ശതമാനത്തില്‍ കൂടുതല്‍ സംവര്‍ണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന നിബന്ധന വികലാംഗരുടെ കാര്യത്തില്‍ നിര്‍ബന്ധമല്ലെന്ന് ജസ്റ്റീസ് പി സദാശിവത്തിന്റെ ബഞ്ച് വിശദീകരിച്ചു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ കമ്പനികളിലും, സ്ഥാപനങ്ങളിലും വികലാംഗര്‍ക്ക് മൂന്ന് ശതമാനം സംവരണം നിര്‍ബന്ധമാക്കണമെന്ന് കോടതി ഉത്തരവിട്ടു.
പട്ടിണി, അവഗണന തുടങ്ങി പല സാമൂഹികമായ കാരണത്താലും വികലാംഗര്‍ക്ക് ജോലി ലഭിക്കാതെ പോകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: