കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി, പുതിയ സ്കൂട്ടര്‍ ടിവിഎസ് ജൂപ്പിറ്റര്‍, വിപണിയില്‍ ഇറക്കി. ശബ്ദരഹിതവും സമ്പൂര്‍ണ അലൂമിനിയത്തില്‍ നിര്‍മിച്ചതുമായ ലോഫ്രിക്ഷന് എഞ്ചിന് മിക്സ്ഓഫ് പവര്‍ ആണ് നല്‍കുന്നത്. ഊര്‍ജ്ജ ലാഭക്ഷമതയും സുപ്പീരിയര്‍ ആക്സിലറേഷനുമാണ് മറ്റ് പ്രത്യേകതകള്‍.
ഇലക്ട്രിക്/ കിക്ക് സ്റ്റാര്‍ട്ട് , ടിവിഎസ് പേറ്റന്റുള്ള ഇക്കണോമീറ്റര്‍ (ഇക്കോമോഡിലും പവര്‍ മോഡിലും യാത്രികന് മാര്‍ഗ നിര്‍ദേശം നല്കുന്നു) എന്നിവയും കാല് വയ്ക്കാനുള്ള സൗകര്യപ്രദമായ സ്ഥലസൗകര്യവും സീറ്റിനടിയില്‍ 17 ലിറ്റര്‍ വിശാലമായ സ്റ്റോറേജ് സൗകര്യം, സീറ്റിനടിയിലെ മൊബെയില്‍ ചാര്‍ജ്ജര്‍ എന്നിവയെല്ലാം ജൂപ്പിറ്ററിനെ വ്യത്യസ്തമാക്കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പാസ്-ബൈ സ്വിച്ച്, ടെലിസ്കോപ്പിക് ഫ്രണ്ട് ഷോക്ക് അബ്സോര്‍ബര്‍, പിന്‍ഭാഗത്തെ ഗ്യാസ് ചാര്‍ജ്ഡ് സസ്പെന്ഷന്, പെട്രോള്‍ കുറയുമ്പോള്‍ ഓര്‍മിപ്പിക്കുന്ന ലോ ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, പ്രകാശമേറിയ ഹെഡ് ലാമ്പ് ,ട്വിന്‍ സിറ്റി ലാമ്പ്, സ്റ്റെയിലിഷ് എല്‍ഇഡി ടെയ്ല് ലാമ്പ് , 1275 മി.മി. ഉള്ള വലിയ വീല്‍ബേയ്സ്, ഭാരം കുറഞ്ഞ അലോയ് വീലുകള്‍, ടൂബ്ലസ് ടയറുകള്‍ , സ്റ്റെയിന്‍ലസ് സ്റ്റീല്‍ മഫ്ലര്‍ ഗാര്‍ഡ്, പേറ്റന്‍ഡ് ഇ ഇസഡ് സെന്റര്‍ സ്റ്റാന്‍ഡ് എന്നിവ ജൂപ്പീറ്ററിന്റെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിവിഎസ് ജൂപ്പിറ്റര്‍ ടൈറ്റാനിയം ഗ്രേ, മെര്‍ക്കുറി വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, വോള്‍ക്കാനോ റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വില: 49406 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: