ന്യൂദല്‍ഹി: കഴിഞ്ഞ ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത് 3,400 കോടി രൂപ. യുഎസില്‍ ഭരണം തന്നെ സ്തംഭിപ്പിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിലുള്ള ആശങ്ക കാരണമാണ് നിക്ഷേപകര്‍ പണം പിന്‍വലിച്ചത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കാലയളവില്‍ 1,942 കോടി രൂപ മൂല്യം മതിക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങിയിരിക്കുന്നത് വിദേശ ധനകാര്യ സ്ഥാപന നിക്ഷേപകരായിരുന്നു.
5,340 കോടി രൂപയുടെ ബോണ്ടുകള്‍ വില്‍ക്കുകയും ചെയ്തു. സപ്തംബറില്‍ 5,600 കോടി രൂപയുടെ കടപ്പത്രങ്ങളാണ് വിദേശ നിക്ഷേപകര്‍ പിന്‍ലിച്ചത്. വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒക്ടോബര്‍ ആദ്യവാരത്തില്‍ 555 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകരില്‍ നിന്നുണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39,974 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: